പെഷവാര്‍ ആക്രമണം: മുഖ്യ സൂത്രധാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Posted on: December 26, 2014 11:29 pm | Last updated: December 27, 2014 at 9:46 am

peshawar attack 3പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂള്‍ കുട്ടിക്കളെ കൂട്ടക്കുരുതിക്കിരയാക്കിയ മുഖ്യ സൂത്രധാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തി. സദ്ദാം എന്നറിയപ്പെടുന്ന താലിബാന്‍ കമാന്‍ഡറെയാണ് വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിനിടെ വകവരുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഖൈബര്‍ ഗോത്രമേഖലയില്‍ വെച്ചായിരന്നു ഏറ്റുമുട്ടല്‍. ഇയാളുടെ കൂട്ടാളികളായ ആറ് പേരെ പരുക്കുകളോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഡിസംബര്‍ 16ന് പെഷവാറിലെ സൈനിക സ്‌കൂളിന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 132 വിദ്യാര്‍ഥികളടക്കം 150ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.