ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: December 25, 2014 2:20 pm | Last updated: December 26, 2014 at 11:34 am
SHARE

delhi acid attackന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബിബാഗിന് അടുത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുള്ളതായി പോലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാവാത്ത ആളാണ്. പ്രതികളെല്ലാവരും 17നും 22നും ഇടയില്‍ പ്രായമുള്ളവരാണ്.

കഴിഞ്ഞദിവസം രജോറി ഗാര്‍ഡനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വച്ചാണ് ബൈക്കിലെത്തിയ സംഘം യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് കടന്നു കളഞ്ഞത്. മുഖത്ത് സാരമായി പൊള്ളലേറ്റ യുവതി ചികില്‍സയിലാണ്. വലതുകണ്ണിനു ഭാഗികമായി കാഴ്ചശക്തി തിരിച്ചുകിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ക്കറ്റിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അക്രമികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here