കോട്ടയത്ത് ഘര്‍ വാപസി: അന്‍പതോളം കുടുംബങ്ങള്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നു

Posted on: December 25, 2014 12:29 pm | Last updated: December 26, 2014 at 11:34 am

khar vapasyകോട്ടയം: വി എച്ച് പി നടത്തിയ മതപരിവര്‍ത്തന ചടങ്ങില്‍ അന്‍പതോളം കുടുംബങ്ങള്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. തിരുനക്കരയിലും പൊന്‍കുന്നത്തുമാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യവ്യാപകമായി ഘര്‍ വാപസി എന്ന പേരില്‍ സംഘടിപ്പിക്കുന്ന മതപരിവര്‍ത്തന ചടങ്ങുകളുടെ ഭാഗമായാണ് കോട്ടയത്തും പരിപാടി നടത്തിയത്.

കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വി എച്ച് പി നേരത്തെ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനിടെ ഹരിപ്പാട് നടന്ന കൂട്ട മതപരിവര്‍ത്തന ചടങ്ങില്‍ മതംമാറിയവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണെന്ന് രേഖകള്‍ പറയുന്നു. മാതാപിതാക്കള്‍ ക്രിസ്ത്യാനികളാണെങ്കിലും വര്‍ഷങ്ങളായി ഹിന്ദു മതാചാരാങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരെയാണ് മതം മാറ്റിയെന്ന് വി എച്ച് പി അവകാശപ്പെടുന്നത്.