കാശ്മീരില്‍ ബി ജെ പി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് നീക്കം

Posted on: December 25, 2014 12:16 pm | Last updated: December 26, 2014 at 11:33 am

amith shaന്യൂഡല്‍ഹി: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യ ചര്‍ച്ചകള്‍ സജീവമാവുന്നു. ബി ജെ പി-നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യ ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്. ബി ജെ പിക്ക് 25ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം സീറ്റുകളാണുള്ളത്. സ്വതന്ത്രന്‍മാരെക്കൂടി കൂടെ നിര്‍ത്തിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള ഡല്‍ഹിയിലെത്തി അമിത് ഷാ അടക്കമുള്ള ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ വാജ്‌പെയ് സര്‍ക്കാറില്‍ എന്‍ ഡി എ ഘടക കക്ഷിയായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ്. അല്‍പസമയത്തിനകം നടക്കുന്ന ബി ജെ പി നിയമസഭാ കക്ഷി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവും. അതിനിടെ കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത പി ഡി പി തള്ളി.