കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ നില്‍പ് സമരം നാളെ

Posted on: December 25, 2014 10:48 am | Last updated: December 26, 2014 at 11:34 am

kcbcകോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതി കോഴിക്കോട്, താമരശേരി രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ വായ്മൂടിക്കെട്ടി നില്‍പ് സമരം സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് ഒന്നിന് വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലാണ് പ്രതിഷേധം.

ഫാ. ഡാനി ജോസഫ്, ഫാ. ജോസഫ് കളത്തില്‍, സംസ്ഥാന സെക്രട്ടറി ആന്റണി ജേക്കബ് ചാവറ, സംസ്ഥാന വൈസ് പ്രസിഡന്റ് ജോയിക്കുട്ടി ലൂക്കോസ്, റീജണല്‍ ആനിമേറ്റര്‍ സിസ്റ്റര്‍ മൗറില്ല്യ, സിസ്റ്റര്‍ ആഗ്നസ് ജോസഫ്, ടി ടി തോമസ്, സോഫി തോമസ്, ജോളി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും.