ദേശീയ ഉപഭോക്തൃ ദിനാചരണവും ഉപഭോക്തൃ വാരാചരണ സമാപനവും നടത്തി

Posted on: December 25, 2014 4:15 am | Last updated: December 24, 2014 at 9:32 pm

പാലക്കാട്:പൊതുവിതരണ വകുപ്പും സപ്ലൈകോയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃദിനാചരണവും ഉപഭോക്തൃ വാരാചരണത്തിന്റെ സമാപന സമ്മേളനവും ജില്ലാ ലൈബ്രറി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിന്റെ അവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകളാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഉപ’ോക്തൃ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഒ എ ഫിലോമിന അധ്യക്ഷയായിരുന്നു.
പരസ്യങ്ങളുടെയും പ്രലോഭനങ്ങളുടെയും ബഹളങ്ങള്‍ക്കിടയില്‍ സാധനങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാവുകയാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസല്‍ ഫോറം (സി ഡി ആര്‍ എഫ്) പ്രസിഡന്റിന്റെ അധിക ചുമതലയുള്ള പി ആര്‍ ഷൈനി പറഞ്ഞു. ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചും പരാതിപരിഹാര മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ നിയമലംഘനവുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ സി ഡി ആര്‍ എഫ് പോലുള്ള വേദികളില്‍ എത്തുകയുള്ളൂ. വളരെ തുഛമായ ചെലവും ലളിതമായ നടപടിക്രമങ്ങളും മാത്രമാണ് ഉപ’ോക്തൃ തര്‍ക്കപരിഹാര ഫോറത്തിലുള്ളതെന്നും കൂടുതല്‍ കേസുകള്‍ കോടതിയിലെത്തിക്കാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു.
സി ഡി ആര്‍.—എഫ് അംഗം അഡ്വ. സുമ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്.—എ അബ്ദുല്‍ ഫൈസല്‍, ഡി ടി പി—സി സെക്രട്ടറി ടി എ പത്മകുമാര്‍ ആശംസകള്‍ നേര്‍ന്നു. ഊര്‍ജ സംരക്ഷണം ദൈനംദിനജീവിതത്തില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയത്തില്‍ കെ എസ്.—ഇ ബി സബ് എഞ്ചിനീയര്‍ വി. കെ സതീഷ് കുമാര്‍, ഉപഭോക്തൃ ശാക്തീകരണത്തിന്റെ പ്രധാന്യം എന്ന വിഷയത്തില്‍ പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി കെ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ പി എം കെ ഉണ്ണി സ്വാഗതവും സപ്ലൈകോ റീജ്യണല്‍ മാനേജര്‍ ഒ കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.