മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയെന്ന് മുരളീധരന്‍

Posted on: December 24, 2014 12:05 pm | Last updated: December 25, 2014 at 12:34 am

K-Muraleedharanകോഴിക്കോട്; മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയെന്ന് കെ മുരളീധരന്‍. സുധീരന്റെ പ്രസ്താവന ഗുണംചെയ്തത് പ്രതിപക്ഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ വന്ന വഴി മറന്നയാളല്ല. തന്നെപോലെ സുധീരനും പടുകുഴിയില്‍ വീഴരുതെന്ന് ആഗ്രഹമുണ്ട്. ജനപക്ഷയാത്ര ശ്രദ്ധിക്കപ്പെട്ടത് തന്റെ പ്രസ്താവന കൊണ്ടാണെന്നും മുരളധരന്‍ പറഞ്ഞു. കെ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

ALSO READ  ശ്രീരാം വെങ്കിട്ടരാമനെ രക്ഷിച്ചത് ശിവശങ്കറാണെന്ന് സംശയം: കെ മുരളീധരന്‍