ക്രിസ്മ്‌സ് വരവായി ഭീമന്‍ താരം ശ്രദ്ധേയമായി

Posted on: December 24, 2014 9:44 am | Last updated: December 24, 2014 at 9:44 am

ചെറുകാട്ടൂര്‍: മഞ്ഞുകാലത്തോടാെപ്പം ക്രിസ്മസ് വരവായി.നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുക്കുന്നതിന്റെ തിരക്കിലാണ് നാടുമുഴുവന്‍.വിപണിയിലും ബഹുവര്‍ണ്ണ നക്ഷത്രങ്ങള്‍ വില്‍പ്പനെക്കെത്തി.മാറിയ കാലത്തോടൊപ്പം മുഖം മിനുക്കിയ നക്ഷത്രങ്ങള്‍ക്ക് വിലയും കൂടുതലാണ്.ഇതൊന്നും വില്‍പ്പനെയ ബാധിക്കുന്നില്ല.വില അല്‍പ്പം കൂടിയാലും ഭംഗി കുറയേണ്ട എന്ന നിലപാടിലാണ് എല്ലാവരും.മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുല്‍ക്കൂടുകളും റെഡിമെയ്ഡായി എത്തുമ്പോള്‍ ഇതൊക്കെയും ക്രിസ്മസ് വരുമ്പോഴേക്കും ഉണ്ടാക്കുന്ന കൂട്ടായ്മകള്‍ നാട്ടില്‍ നിന്നും അകലുകയാണ്.ആര്‍ക്കും ഒന്നിനും സമയമില്ലെന്ന പരാതികള്‍ക്കിടയില്‍ ഈ കൂട്ടായ്മകള്‍ ഗ്രാമങ്ങളില്‍ നിന്നുപോലും അകലുന്നു.ഇതിനൊരു തിരുത്താവുകയാണ് ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ യുവാക്കളുടെ കൂട്ടായ്മകള്‍.ഒരാഴ്ച നീണ്ട നിന്ന് പ്രവര്‍ത്തനത്തിനെടുവില്‍ ഇവര്‍ അറുപത്തിയഞ്ച് അടി ഉയരത്തിലുള്ള ഭീമന്‍ നക്ഷത്രം പൂര്‍ത്തിയാക്കി.പുതുമോടിയണിഞ്ഞ പള്ളിക്ക് മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വലിയ താരം ആരെയും ആകര്‍ഷിക്കും.കമ്പികള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് പുറമെ തുണികള്‍ കൊണ്ട് പൊതിഞ്ഞാണ് നക്ഷത്രത്തിന്റെ നിര്‍മ്മിതി.രാത്രികാലത്ത് പ്രകാശിക്കാന്‍ ട്യൂബ് ലൈറ്റുകളും ഇതിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.മാനന്തവാടി വള്ളിയൂര്‍ക്കാവ് പനമരം പാതയോരത്തുള്ള പള്ളിയില്‍ കൂട്ടായ്മയുടെ പ്രതീകമായി നില്‍ക്കുകയാണ് ക്രിസ്മസ് രാവുകള്‍ക്ക് ചാരുതപകരുന്ന മിന്നും താരം.