അമ്പാഴക്കോട് നേതൃത്വം നല്‍കി മീലാദ് വിളംബര റാലി നടത്തി

Posted on: December 24, 2014 9:35 am | Last updated: December 24, 2014 at 9:35 am

വിളയൂര്‍: തുടിക്കല്‍ ഇര്‍ഷാദ് സുബ്ബിയാന്‍ മദ്‌റസ യൂനിറ്റിലെ എസ് ബി എസ് മീലാദ് വിളംബര റാലി നടത്തി. ഉരുണിയന്‍ പുലാവ്, തുടിക്കല്‍ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. റാഷിദ്, യാസീം. സ്വാലിഹ് പങ്കെടുത്തു. ജൂബൈര്‍( പ്രസി), അനസ്, ജംസീര്‍( വൈ പ്രസി), അജ്മല്‍( ജന. സെക്ര), സവാദ് , യാസീം(ജോ സെക്ര), മുബ്ശീര്‍( ട്രഷറര്‍), സെയ്തുമുഹമ്മദ്, മൂസ മുസ് ലിയാര്‍, ഉമര്‍ അല്‍ഹസനി, പങ്കെടുത്തു.
ചെര്‍പ്പുളശേരി: എസ് ബി എസ് ചെര്‍്പ്പുളശേരി ഹിദായത്തുല്‍ ഇസ് ലാം മദ്‌റസയൂനിറ്റ് മീലാദ് വിളംബര റാലി നടത്തി. ചെര്‍പ്പുളശേരി സുന്നിസെന്ററില്‍ നിന്നാരംഭിച്ച റാലി മദ്‌റസാ പരിസരത്ത് സമാപിച്ചു. ടി ആശിഖ്, നബീല്‍, അസ് ലാം, അനീസ്, മഹ് ബൂബ് നേതൃത്വം നല്‍കി
കോട്ടോപ്പാടം : തിരു നബി (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബി ഉല്‍ അവ്വലിനെ സ്വാഗതം ചെയ്ത് കൊണ്ട് എസ്.ബി എസ്. കൂമഞ്ചേരിക്കുന്ന് യൂണിറ്റിന്റെ കീഴില്‍ നബിദിന സന്ദേശ വിളംബര റാലി നടത്തി.
എസ് ജെ എം റൈഞ്ച് പ്രസിഡണ്ട് അസൈനാര്‍ മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എസ് എസ് എഫ് കോട്ടോപ്പാടം സെക്റ്റര്‍ സെക്രട്ടറി എന്‍ മുജീബ് റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി മുത്തലിബ് റഹ്മാനി സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: മൈലാപാടം പറത്തിപ്പടി മഹല്ലില്‍ നാലുമദ്‌റസകളുടെ വിളംബര റാലി നടത്തി. പറത്തിപടി, കൊളപ്പാടം, പട്ടന്‍തൊടി, മൈലാംപാടം മദ്‌റസകള്‍ സംയുക്തമായാണ് റാലി നടത്തിയത്. ഹംസ ലത്വീഫി, സൈതലവി മുസ് ലിയാര്‍, ഖാദര്‍ സഖാഫി, കബീര്‍ മുസ് ലിയാര്‍, അഷറഫ് സഖാഫി