വടക്കന്‍ കൊറിയയില്‍ ഇന്റര്‍നെറ്റ് മണിക്കൂറുകള്‍ നിശ്ചലമായി; പിന്നില്‍ യു എസ്?

Posted on: December 24, 2014 2:00 am | Last updated: December 23, 2014 at 11:00 pm

സിയോള്‍: സോണിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന യു എസ് ആരോപണത്തിനിടെ വടക്കന്‍ കൊറിയയില്‍ മണിക്കൂറുകളോളം ഇന്റര്‍നെറ്റ് നിശ്ചലമായി. എന്നാല്‍ ണിക്കൂറുകള്‍ക്ക് ശേഷം ഇന്റര്‍നെറ്റുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതായി വടക്കന്‍ കൊറിയ വ്യക്തമാക്കി.
ഇന്റര്‍നെറ്റ് നിശ്ചലമായതിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും അമേരിക്കയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഹാക്കര്‍മാരുടെ ആക്രമണം മൂലമാണ് ഇത് സംഭവിച്ചതെന്ന് ന്യൂ ഹാംപ്‌ഷെയറിലെ ഇന്റര്‍നെറ്റ് വിദഗ്ധന്‍ ഡൈന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തങ്ങളല്ല സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. സോണിക്ക് നേരെ വടക്കന്‍ കൊറിയ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സൈബര്‍ ആക്രമണത്തിന് പകരമായി അതേ രീതിയില്‍ പ്രതികരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒബാമ മുന്നറിയിപ്പ് നല്‍കിയിരുന്നു.