Connect with us

Gulf

കളിയും കാര്യവുമായി ക്യാമ്പ് ശ്രദ്ധേയമായി

Published

|

Last Updated

ഷാര്‍ജ: കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായി ഷാര്‍ജയിലെ ഒ ഐ സി സി പ്രവര്‍ത്തകര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് ശ്രദ്ധേയമായി. കളിയും കാര്യവുമായി കാലത്ത് മുതല്‍ വൈകീട്ടു വരെ നീണ്ട പഠന ക്ലാസുകളില്‍ ചരിത്രം, സംസ്‌കാരം, ശാസ്ത്രം, കല, മാധ്യമം,ഭാഷ, സിനിമ തുടങ്ങിയവ വിഷയങ്ങളായി.
വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഏഴ് മുതല്‍ 12 വരെ ക്ലാസുകളിലുള്ള 50 ലേറെ വിദ്യാര്‍ഥികളാണ് പഠനക്ലാസില്‍ തങ്ങളുടെ അറിവുകള്‍ക്ക് തിളക്കം കൂട്ടാന്‍ എത്തിയത്. പ്രമുഖ വിദ്യാഭ്യാസ പരിശീലകരായ ശ്രീവിദ്യ സന്തോഷ്, അഭിഷാദ് അബ്ദുല്‍ അസീസ്, സൂസന്‍ കോറാത്ത് തുടങ്ങിയവര്‍ ദ്വദിന ക്യാമ്പില്‍ ക്ലാസെടുത്തു. രക്ഷിതാക്കള്‍ ഉള്‍പെടെ പങ്കെടുത്ത സമാപന സമ്മേളനം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഫാദര്‍ പി എ ഫിലിപ്പ്, ജബി മേത്തര്‍, അഡ്വ. വൈ എ റഹീം, ബിജു സോമന്‍, കെ ആര്‍രാധാകൃഷ്ണന്‍ നായര്‍, ശ്രീവിദ്യ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. എസ് എം ജാബിര്‍, ചന്ദ്രപ്രകാശ്ഇടമന, ഇ പി ജോണ്‍സണ്‍,ബാബു വര്‍ഗീസ്, സുരേഷ് പി നായര്‍, ഹാരിസ്, എ വി മധു, എബ്രഹാം ചാക്കോ, ഷഫീഖ് തിരുവനന്തപുരം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Latest