കാസര്‍കോട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

Posted on: December 23, 2014 11:29 am | Last updated: December 23, 2014 at 10:41 pm

murderകാസര്‍കോട്: കാസര്‍കോട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കാസര്‍കോട് തളങ്കര കുന്നിലിലെ സൈനുല്‍ ആബിദ്(26) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച കാസര്‍കോട് താലൂക്കില്‍ എസ് ഡി പി ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.