ശൈഖ് സായിദ് സമ്മേളനം വാര്‍ത്തകളില്‍

Posted on: December 22, 2014 7:25 pm | Last updated: December 22, 2014 at 7:32 pm

Satellite (4)ദുബൈ: കോഴിക്കോട് മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന, ശൈഖ് സായിദ് രാജ്യാന്തര സമാധാന സമ്മേളനത്തിന് ഗള്‍ഫിലെ അറബ്-ഇംഗ്ലീഷ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കി.
കഴിഞ്ഞ ദിവസം യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ഇതുസംബന്ധിച്ച് ചിത്രങ്ങളും വിശദമായ വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. ദുബൈയിലെ ഗള്‍ഫ് ന്യൂസ് ഇംഗ്ലീഷ് പത്രവും യു എ ഇയിലെ അറബി പത്രങ്ങളും ഇവ ഉപയോഗപ്പെടുത്തി.
ആഭ്യന്തര യുദ്ധങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ശൈഖ് സായിദിന്റെ പേരില്‍ ലോക സമാധാന സമ്മേളനം ഏറ്റവും പ്രസക്തമാണെന്ന് വാം അഭിപ്രായപ്പെട്ടു. സമ്മേളനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടാണ് വാം നല്‍കിയത്.