Connect with us

Kozhikode

പൊട്ടിയ പൈപ്പ് നന്നാക്കുന്നില്ല: കുടിവെള്ളം പാഴാകുന്നു

Published

|

Last Updated

കൊടുവള്ളി: മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല അതോറിറ്റിയുടെ കുടിവെള്ളം വ്യാപകമായി പാഴാകുന്നു. പലയിടങ്ങളിലും പൊട്ടിയ പൈപ്പുകള്‍ നന്നാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് ഇതിനുകാരണം. ആരാമ്പ്രം അങ്ങാടിയില്‍ യു പി സ്‌കൂള്‍ റോഡ് കവാടം, കച്ചേരിമുക്ക് റോഡില്‍ ഹിദായത്ത് നഗറിന് സമീപം, ലക്ഷംവീട് കോളനിക്ക് സമീപം, ചക്കാലക്കല്‍ കുഴിപ്പറക്കുന്ന് കയറ്റം എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കൊടുവള്ളി ജല അതോറിറ്റി ഓഫീസില്‍ വിവരം അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ ആരോപിക്കുന്നു. പല ഉപഭോക്താക്കള്‍ക്കും ചെളിവെള്ളമാണ് പലപ്പോഴും ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. പൈപ്പ് മാറ്റല്‍ പ്രവര്‍ത്തിക്കിടെ പൈപ്പിലകപ്പെട്ട മണ്ണ് നീക്കാത്തതാണ് ഇതിന് കാരണം.

Latest