Connect with us

Wayanad

യൂത്ത് കോണ്‍ഗ്രസ് വികസന സന്ദേശ യാത്ര നടത്തി

Published

|

Last Updated

കല്‍പ്പറ്റ: നഗരസഭയിലെ യു ഡി എഫ് ഭരണ സമിതി നാലുവര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കാനായി യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ മണ്ഡലം കമ്മിറ്റി നടത്തുന്ന വികസന സന്ദേശ യുവജന യാത്രയുടെ ഉദ്ഘടാനം ഡി.സി.സി ജന. സെക്രട്ടറി വി.എ. മജീദ് നിര്‍വഹിച്ചു. സാലി റാട്ടക്കൊല്ലി ജാഥാ ക്യാപ്റ്റനും ബി. സുവിത്ത് വൈസ് ക്യാപ്റ്റനും ഷമീര്‍ കുരിക്കള്‍ ജാഥ ഡയറക്ടറുമാണ്.
പുതിയ ബസ്സ്റ്റാന്‍ഡ് ഒന്നാം ഘട്ടം പൂര്‍ത്തീകരണം, ഓണിവയല്‍ ആദിവാസി ഫഌറ്റ്, ഇ.എം.എസ് ഭവന പദ്ധതി പൂര്‍ത്തീകരണം, കാരാപ്പുഴ കുടിവെള്ള പദ്ധതി, ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള എന്റെ ഗൃഹം പദ്ധതി, വനിതകള്‍ക്കുള്ള വസ്ത്ര വിപണനവും സ്വയം തൊഴില്‍ കýെത്തല്‍ പദ്ധതിയും, ഹൈമാസ്റ്റ്, ലോമാസ്റ്റ്, എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കല്‍, തുര്‍ക്കി പാലം നിര്‍മാണം പ്രവൃത്തി, ബൈപാസ് പദ്ധതി പൂര്‍ത്തീകരണം, വികലാംഗര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയ യു.ഡി.എഫ് ഭരണ സമിതി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പൊതുയോഗങ്ങളില്‍ നേതാക്കള്‍ സംസാരിച്ചു.
ഇന്നലെ നടുപ്പാറ, പെരുന്തട്ട, വെള്ളാരംകുന്ന്, അഡ്‌ലൈഡ്, ചുഴലി, ഓണിവയല്‍, ചേനമല, തുര്‍ക്കി, ചന്തമുക്ക്, ബൈപാസ്, പുല്‍പാറ, റാട്ടക്കൊല്ലി എന്നിവിടങ്ങളില്‍ പര്യടനം നടത്തി പുത്തൂര്‍വയലില്‍ സമാപിച്ചു.
ഡി.സി.സി ജന. സെക്രട്ടറിമാരായ പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്, ഗോകുല്‍ദാസ് കോട്ടയില്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ. കുഞ്ഞിമൊയ്തീന്‍, ഗിരീഷ് കല്‍പറ്റ, സി. ജയപ്രസാദ്, കെ.കെ. രാജേന്ദ്രന, പി. വിനോദ്കുമാര്‍, കെ. ജോസ്, നജീബ് കരണി, പി. മുഹമ്മദ് അജ്മല്‍, പി.കെ. സുരേഷ്, കെ.കെ. മുത്തലിബ്, പി.കെ. മുരളി, എസ്. മണി, ജല്‍ത്രൂദ് ചാക്കോ, ശശി മാസ്റ്റര്‍, നജീബ് കരണി, സലീം കാരാടന്‍, ഷമീര്‍ കുരിക്കള്‍, ഷേര്‍ളി ജോസ്, കരിയാടന്‍ ആലി, മുഹമ്മദ് ബാവ, വി. നൗഷാദ്, എന്‍.എ. ബാബു, സംഷാദ് മരക്കാര്‍, വി. സുബിത്ത്, ശിഹാബ് കാച്ചാസ്, ഷെഫീഖ് എന്നിവര്‍ പ്രസംഗിച്ചു.
മനോജ് പുല്‍പാറ, അഭിജിത്ത്, ജോബി, ലിജിത, എം. അയ്യപ്പന്‍, ലക്ഷ്മി, സുബൈര്‍ ഓണിവയല്‍, ലിന്‍േറാ ജോസ്, കാശിരാജ്, എം.എ. ഷാജിര്‍, സുനില്‍കുമാര്‍, വിശ്വനാഥന്‍, ബീന റാട്ടക്കൊല്ലി എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി.
യാത്രയുടെ സമാപന പൊതുസമ്മേളനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുýേരിയില്‍ ഡി.സി.സി പ്രസിഡന്റ് കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിക്കും.

Latest