ഹ്യൂം ടൂര്‍ണമെന്റിന്റെ കളിക്കാരന്‍; ഗോള്‍ഡന്‍ ബൂട്ട് എലാനോക്ക്

Posted on: December 20, 2014 11:44 pm | Last updated: December 20, 2014 at 11:44 pm

1372576_DIVAL (2)കിരീടം കൈവിട്ടെങ്കിലും പ്ലയര്‍ ഓഫ് ദ ലീഗ് പുരസ്‌കാരവും എമര്‍ജിംഗ് പ്ലയര്‍ അവാര്‍ഡും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക്. പ്ലയര്‍ ഓഫ് ദ ലീഗ് പുരസ്‌കാരം ഇയാന്‍ ഹ്യൂമിനും എമര്‍ജിംഗ് പ്ലയര്‍ പുരസ്‌കാരം സന്ദേശ് ജിംഗനുമാണ് ലഭിച്ചത്. ഹാപ്പി ഫാന്‍സ് അവാര്‍ഡും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. മുഹമ്മദ് റഫീഖാണ് ഹീറോ ഓഫ് ദ മാച്ച്. ചൈന്നൈയിന്‍ എഫ് സിയുടെ എലാനോ ബ്ലൂമറിനാണ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം. ഡെല്‍ഹി ഡൈനാമോസിനാണ് ഫെയര്‍ പ്ലേ പുരസ്‌കാരം. ഗോവയുടെ സെഡ ആണ് മികച്ച ഗോളി. ലീഗിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാര്‍ഡ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയുടെ കോസ്റ്റക്ക്.