സംഘ ശക്തി വിളിച്ചോതി ഫോട്ടോഗ്രാഫര്‍മാരുടെ പ്രകടനം

Posted on: December 20, 2014 10:30 am | Last updated: December 20, 2014 at 10:30 am

സുല്‍ത്താന്‍ബത്തേരി: വയനാടിനെ വെള്ളപ്പട്ടുടുപ്പിച്ച് ഫോട്ടോഗ്രാഫര്‍മാരുടെ ഉജ്ജ്വലപ്രകടനം. മലയോരനാടിന് ഒരു പുതിയ അനുഭവമായി മാറി. കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോ ഗ്രാഫര്‍മാരുടെയും സമര ഐക്യ പ്രസ്ഥാനമായ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ 30-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം ഐക്യബോധത്തിന്റെയും കൂട്ടായ്മയുടെയും സംഘശക്തിയായി മാറി.
14 ജില്ലകളില്‍ നിന്നായി എത്തിയ പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടത്തിന് താളമേളത്തിന്റെയും, നാടന്‍ കലാരൂപങ്ങളുടെയും, ബാന്റ് മേളങ്ങളുടെയും അകമ്പടി കൗതുക കാഴ്ചയായി. ബത്തേരി സര്‍വജന സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് അഗജഅയുടെ സംസ്ഥാന പ്രസിഡന്റ് വിജയന്‍ മാറാഞ്ചേരി, ജനറല്‍ സെക്രട്ടറി പി.വി.ബാലന്‍, സംസ്ഥാന ട്രഷറര്‍ സി വിജയ പ്രകാശന്‍പിള്ള, സംസ്ഥാന ഭാരവാഹികളായ പി എസ് ദേവദാസ്, എന്‍ ഹരിലാല്‍, പ്രിമോസ് യേശുദാസ്, ഹരി തിരുമല, കെ കെ ജയപ്രകാശ്, പി.രമേഷ്, കെ പി ഷാജി, കെ കെ ജേക്കബ്, ജോയ് ഗ്രേസ്, അജി കൊളോണിയ, ബി രവീന്ദ്രന്‍, ടി ജെ വര്‍ഗീസ്, എം ജി രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ചീഫ് വിപ്പ് പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജയന്‍ മാറാഞ്ചേരി അധ്യക്ഷനായി. ഫോട്ടോഗ്രാഫി മേഖല്ക്ക് സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് വേണ്ടി സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന ‘എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്’കെ വി വിന്‍സന്റിന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് നല്‍കി ആദരിച്ചു. ജില്ലയിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
സംസ്ഥാനതല ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി വിജയികള്‍ക്ക് സൗത്ത് ഇന്ത്യന്‍ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി സെക്രട്ടറി എസ് ബി ശശീധരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ മോഹന്‍ കിഴക്കുംപുറത്തിന് ഡേവിഡ് പുലിക്കോട്ടില്‍ അവാര്‍ഡ് കര്‍ണ്ണാടക ഫോട്ടോഗ്രാഫി അസോസിയേഷന്‍ സെക്രട്ടറിയായ പരമേശര്‍ നല്‍കി.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ മലയോര വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍ വിതരണം ചെയ്തു. സുല്‍ത്താന്‍ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ എം ജോര്‍ജ്ജ്, വിജയന്‍ ചെറുകര, കെ വി തുളസിദാസ്, എം ആര്‍ എന്‍.പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ പി വി ബാലന്‍ സ്വാഗതവും, സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ജേക്കബ് നന്ദിയും പറഞ്ഞു. സെമിനാര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.വി.ഉത്തമന്‍ ഉത്ഘാടനം ചെയ്തു. ടി ജെ വര്‍ഗ്ഗീസ് മോഡറേറ്ററായിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ വിഷയാവതരണം നടത്തി. പ്രമോസ് യേശുദാസ് സ്വാഗതവും അജി കൊളോണിയ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി ഉദ്്ഘാടനം ചെയ്യും.