സി പി എം പാര്‍ട്ടി സ്വാധീനം ഉപയോഗിക്കാത്തതിനെതിരെ വിമര്‍ശം

Posted on: December 20, 2014 9:30 am | Last updated: December 20, 2014 at 9:30 am

കോട്ടക്കല്‍: പാര്‍ട്ടിയുടെ സ്വാധീനം മുതലെടുക്കാന്‍ ആവാത്തതിനെതിരെ സി പി എം ഏരിയകമ്മിറ്റി യോഗത്തില്‍ വിമര്‍ശം. ഇന്നലെ സമാപിച്ച കോട്ടക്കല്‍ ഏരിയ കമ്മിറ്റിയിലാണ് പ്രതിനിധികള്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയത്. ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ ആസ്ഥാനമായിട്ടുപോലും മുനിസിപ്പാലിറ്റിയിലുണ്ടാകുന്ന പ്രശ്‌നങ്ങളുയര്‍ത്തി പാര്‍ട്ടി വളര്‍ത്താന്‍ നേതൃത്വം ശ്രമിക്കുന്നില്ലെന്ന പരാതികളാണ് ഉന്നയിച്ചത്. താഴെ തട്ടിലേക്ക് പാര്‍ട്ടി ഇറങ്ങുന്നില്ലെന്ന പാരാതിയും ചില അംഗങ്ങളില്‍ നിന്നുണ്ടായി. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം ഇന്നലെ സമാപിച്ചു. ചങ്കുവെട്ടിയില്‍ നിന്നും റെഡ് വളണ്ടിയര്‍ പ്രകടനം നടന്നു. പ്രതിനിധി സമ്മേളനം പി കെ സൈനബ ഉദ്ഘാടനം ചെയ്തു. കെ ടി അലവികുട്ടി സെക്രട്ടറിയായി 16 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.