Connect with us

Kozhikode

തോട്ടിലെ മാലിന്യം നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു

Published

|

Last Updated

നാദാപുരം: തൂണേരി പഞ്ചായത്തിലെ ചാലപ്പുറം തോട്ടില്‍ മാലിന്യം കുന്നുകൂടുന്നു. നാദാപുരം ടൗണിലെ ഹോട്ടലുകള്‍ മാര്‍ക്കറ്റ്, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലെ മാലിന്യം ചേറ്റുവട്ടി വഴി തോട്ടിലേക്ക് ഒഴുകിയെത്തി ചാലപ്പുറത്ത് കെട്ടികിടക്കുന്നാണ് നാട്ടുകാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്.
തൂണേരി പഞ്ചായത്തിലെ മുപ്പതോളം വീടുകളിലെ കിണറുകളിലെ വെള്ളമാണ് ഇതു മൂലം മലിനമാകുന്നത്. തോട്ടിലെ ഒഴുക്ക് നിലക്കുന്നതോടെ കിണറിലെ വെള്ളം മലിനമാകുന്നത് മാരക രോഗം പിടിപെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപകമായിരുന്നു. കൂടാതെ കൊതുകുകളുടെ ശല്യവും രൂക്ഷമാണ്. ഇവിടുത്തെ ഒരു വീട്ടില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനിയും പിടിപെട്ടിരുന്നു. മഞ്ഞപ്പിത്തം വ്യപകമായപ്പോള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കിണറിലെ വെള്ളം പരിശോധിച്ചപ്പോള്‍ കിണര്‍ വെള്ളം മലിനമാണെന്നും കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയില്‍ മുഖ്യമന്ത്രിക്കും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലും പരാതി ന്ല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് വരെ നാട്ടുകാര്‍ തോട്ടില്‍ കുളിക്കുകയും അലക്കുകയും ചെയ്യാറുണ്ടെന്നും ടൗണിലെ മാലിന്യം ഒഴുക്കാന്‍ തുടങ്ങിയതോടെ ഈ തോട് ഉപയോഗിക്കാന്‍ പറ്റാത്ത വിധമായി. നിരവധി തവണ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയോട് പരാതിപ്പെട്ടങ്കിലും അദ്ദേഹം ഇത് മുഖവിലക്കെടുത്തില്ലന്ന് വാര്‍ഡ് അംഗം ചന്ദ്രി പറഞ്ഞു.

Latest