Connect with us

National

മതപരിവര്‍ത്തനം; ബീഹാറിലും യു പിയിലും സംഘര്‍ഷം

Published

|

Last Updated

ലക്‌നോ/ ഭഗല്‍പൂര്‍: ബീഹാറിലും ഉത്തര്‍ പ്രദേശിലും രണ്ട് ജില്ലകളില്‍ 70 ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന്, വൈകാതെ തന്നെ പുനപരിവര്‍ത്തന ചടങ്ങ് (ഘര്‍ വാപസി) നടത്തുമെന്ന് ഹിന്ദുത്വ സംഘടനകള്‍ പ്രഖ്യാപിച്ചു. ഇതോടെ ഈ മേഖലയില്‍ സംഘാര്‍ഷവസ്ഥ ഉരുണ്ടുകൂടുകയാണ്. തങ്ങള്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്തുവിലുള്ള വിശ്വാസം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ബീഹാറിലെ ഭഗല്‍പൂരില്‍ ബറോഹിയ ഗ്രാമത്തില്‍ അഞ്ച് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബല പ്രയോഗമോ പ്രലോഭനമോ ഉണ്ടായിട്ടില്ലെന്ന് എസ് എസ് പി വിവേക് കുമാര്‍ അറിയിച്ചു. ഇവരില്‍ മൂന്ന് വീട്ടുകാരോട് ഗംഗയില്‍ മുങ്ങി അമ്പലത്തില്‍ തൊഴുത് ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നെന്ന് തെളിയിക്കാന്‍ ആര്‍ എസ് എസ് നിര്‍ദേശിച്ചിട്ടുണ്ട്. മതംമാറിയവര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നെന്നും ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനായി മറ്റ് ഗ്രാമങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് ആര്‍ ആര്‍ എസ് നേതാവ് സുസജ്ജന്‍ കുമാര്‍ പറഞ്ഞു. യു പിയിലെ ബഹറൈക് ജില്ലയിലെ കമലാപുരി ഗ്രാമത്തില്‍ 70 ഹിന്ദുക്കള്‍ ക്രിസ്ത്യന്‍മതത്തിലേക്ക് മാറിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബി ജെ പി. എം പി സാവിത്രി ബായ് ദത്തെടുത്ത ഗ്രാമത്തിലാണ് സംഭവം.

Latest