48 മണിക്കൂറിനകം 3000 ഭീകരര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പാക് സൈനിക മേധാവി

Posted on: December 19, 2014 2:47 pm | Last updated: December 19, 2014 at 10:52 pm

Gen-Raheel-Sharifഇസ്‌ലാമാബാദ്: 48 ണിക്കൂറിനകം 3000 ഭീകരരെ വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ്. പ്രധാനമന്ത്രി നവാസ് ശരീഫിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് സേന താലിബന്‍ ഭീകരരെ പിന്തുടരുകയാണ്. അധികം വൈകാതെ അവരെ ഉന്മുൂലനം ചെയ്യും. ഭീകരരെ പോലെ ഭീരുക്കളല്ല തങ്ങളെന്നും റഹീല്‍ ശരീഫ് ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം വധശിക്ഷയ്ക്ക് വിധിച്ച ആറ് ഭീകരരുടെ വധശിക്ഷ ഉത്തരവില്‍ സൈനിക മേധാവി ഒപ്പുവച്ചതായി റിപ്പോര്‍ട്ടുണ്ട്. പെഷാവറിലെ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് ഭീകരര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൈനിക മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണത്തില്‍ 132 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 145 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത് പിന്‍വലിച്ചതായി കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രഖ്യാപിച്ചു. 2008ലാണ് പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.

ALSO READ  പാക്കിസ്ഥാൻ താലിബാൻ നേതാവ്  മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യു എൻ