Connect with us

International

വ്യാപാര ഉപരോധങ്ങള്‍ യു എസ് അവസാനിപ്പിക്കണം: കാസ്‌ട്രോ

Published

|

Last Updated

ഹവാന: ക്യൂബയുടെ മേല്‍ അമേരിക്ക ചുമത്തിയിരിക്കുന്ന വ്യാപാര വിലക്കുകള്‍ അവസാനിപ്പിക്കണമെന്ന് ക്യൂബന്‍ പ്രസിഡന്റ് കാസ്‌ട്രോ. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ക്യൂബ- അമേരിക്ക നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. 50 വര്‍ഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്യൂബക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ബരാക് ഒബാമ മുന്നോട്ടുവന്നതോടെയാണ് ക്യൂബയും അനുകൂലമായി ഇതിനോട് പ്രതികരിച്ചത്. ക്യൂബന്‍ ജനതയെ കുറിച്ച് ബോധവാനായ ബരാക് ഒബാമയുടെ നടപടി ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വ്യാപാര രംഗത്തുള്ള ഉപരോധങ്ങള്‍ ഇപ്പോഴും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. നയതന്ത്ര ബന്ധത്തില്‍ യോജിപ്പിലെത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമാകുകയില്ല. ഇപ്പോള്‍ ക്യൂബന്‍ ജനതയെയും ഇവിടുത്തെ സാമ്പത്തിക മുന്നേറ്റത്തെയും പിന്നോട്ടുവലിക്കുന്ന ഉപരോധങ്ങളും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കാസ്‌ട്രോ ഓര്‍മിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ്, ക്യൂബയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന വിവരം ഒബാമ വ്യക്തമാക്കിയിരുന്നത്. ഇത് ഒരു പുതിയ തുടക്കമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Latest