സമൃദ്ധമായി വിഭവങ്ങള്‍

Posted on: December 18, 2014 11:48 pm | Last updated: December 18, 2014 at 11:48 pm

DSC_0667മര്‍കസ് നഗര്‍: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടക്കുന്ന വിഭവസമാഹരണ പരിപാടിക്ക് ആവേശോജ്ജ്വല പ്രതികരണം.
നേതാക്കളുടെ ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ മര്‍കസിലേക്ക് പ്രവഹിക്കുകയായിരുന്നു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റികള്‍ സഹോദര സംഘടനകളുമായി സഹകരിച്ച് സമാഹരിച്ച വിഭവങ്ങളാണ് വിവിധ ജില്ലകളില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് എത്തിയത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളിലായെത്തിയ വിഭവങ്ങള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ് സാരഥികള്‍ സ്വീകരിച്ചു.