കാന്തപുരവുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം പുറത്തിറങ്ങി

Posted on: December 18, 2014 10:06 pm | Last updated: December 18, 2014 at 11:39 pm

Cover 30 x22  master copyമര്‍കസ് നഗര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക വിമര്‍ശകരും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരം ‘മതം, ദേശം, സമുദായം’ പുറത്തിറങ്ങി. മര്‍കസ് സമ്മേളന നഗരിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ചാലിയം അബ്ദുല്‍കരീം ഹാജിക്ക് ആദ്യപ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. എസ് വൈ എസ് പ്രസിദ്ധീകരണ വിഭാഗമായ റീഡ് പ്രസ് പ്രസിദ്ധീകരിച്ച പുസ്തകം പി കെ എം അബ്ദുര്‍റഹ്മാന്‍ സഖാഫിയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. മുസ്‌ലിം സമൂഹത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന മതം, മതേതരത്വം, രാഷ്ട്രീയം, ന്യൂനപക്ഷം, സ്ത്രീ പദവി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിവിധ വിഷയങ്ങളില്‍ കാന്തപുരം ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. താഹ മാടായി, പി ടി നാസര്‍, ഡോ. അസീസ് തരുവണ, മുസ്തഫ പി എറയ്ക്കല്‍, നുഐമാന്‍, ഒ എം തരുവണ, എ ജെ ജയറാം തുടങ്ങിയവരാണ് കാന്തപുരവുമായി അഭിമുഖം നടത്തിയിരിക്കുന്നത്.

ALSO READ  മർകസ് സൗജന്യ ചാർട്ടേഡ് വിമാനം ഇന്ന് പറന്നുയരും