Connect with us

Gulf

ലോകത്തിലെ മികച്ച സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രം സര്‍ ബനിയാസ് ദ്വീപ്‌

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമായി അബുദാബിയിലെ സര്‍ ബനിയാസ് ദ്വീപ് തിരഞ്ഞെടുക്കപ്പെട്ടതായി അബുദാബി ടൂറിസം ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ചെയര്‍മാന്‍ അലി മാജിദ് അല്‍ മന്‍സൂരി അറിയിച്ചു.
ആന്‍ക്വില്ലയില്‍ നടന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സിലാണ് സര്‍ ബനിയാസ് ദ്വീപിന് പുരസ്‌കാരം. രാജ്യാന്തര തലത്തിലെ വിനോദസഞ്ചാരമേഖലയിലെ ഉന്നതരാണ് പുരസ്‌കാരത്തിന് സര്‍ ബനിയാസ് ദ്വീപിനെ തിരഞ്ഞെടുത്തത്. വിനോദസഞ്ചാരമേഖലയില്‍ ഏറ്റവും അംഗീകരിക്കപ്പെട്ട പുരസ്‌കാരമാണിത്. സര്‍ ബനിയാസിനെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും അലി മാജിദ് അല്‍ മന്‍സൂരി പറഞ്ഞു.
അബുദാബി തീരത്തു നിന്ന് അകലെയാണ് ദ്വീപ്. 13,000 ത്തോളം പക്ഷി-മൃഗാദികള്‍ ഇവിടെ താവളമടിച്ചിട്ടുണ്ട്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനാണ് ഈ ജൈവ മേഖല വികസിപ്പിച്ചത്.