Connect with us

Wayanad

പത്താംതരം തുല്യത എട്ടാം ബാച്ച് വിജയോത്സവവും ഒമ്പതാം ബാച്ച് ജില്ലാതല ഉദ്ഘാടനവും

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ല പത്താംതരം തുല്യതയില്‍ ഒന്നാം സ്ഥാനം ലഭ്യമായതിന്റെ വിജയോത്സവവും പരീക്ഷ എഴുതിയ സ്‌കൂളുകളില്‍ കൂടുതല്‍ ഗ്രേഡ് നേടിയ പഠിതാക്കളെയും ആദരിച്ചു. 25 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിച്ച പഠിതാക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
2014-15 വര്‍ഷത്തെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളിലെ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. ഉന്നത വിജയം കൈവരിക്കാന്‍ സഹായിച്ച ഡയറ്റിന് പ്രതേ്യക ഉപഹാരം ഡയറ്റ് പ്രിന്‍സിപ്പാള്‍ എം. മുകുന്ദന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നല്‍കി. കൂടുതല്‍ പഠിതാക്കളെ രജിസ്റ്റര്‍ ചെയ്ത പ്രേരകിനുള്ള ഉപഹാര സമര്‍പ്പണവും, ഏഴാംതരം തുല്യതാ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയര്‍ക്കുള്ള ഉപഹാരവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മേരി ജോസ് നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്‍ പ്രസിദ്ധീകരണമായ അക്ഷര കൈരളി പ്രചരണ കാമ്പയിന്‍ ഡോ. പി. ലക്ഷ്മണന് നല്‍കി ഡയറ്റ് പ്രിന്‍സിപ്പല്‍ എം മുകുന്ദന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വയനാട് ജില്ലാ സബ് കളക്ടര്‍ ശീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. ഡി.ഡി.ഇ. മേരി ജോസ്, ഡോ. എം.വി. മുകുന്ദന്‍, പി. ലക്ഷ്മണന്‍, ചന്ദ്രന്‍ കെനാത്തി, എ. മുരളീധരന്‍, സൗമ്യ പി.വി. എന്നിവര്‍ സംസാരിച്ചു. സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍ സ്വാഗതവും അസി. കോ-ഓര്‍ഡിനെറ്റര്‍ പി.വി.ശാസ്ത പ്രസാദ് നന്ദിയും പറഞ്ഞു.

Latest