Connect with us

Malappuram

കാട്ടാനയുടെ ആക്രമണം: അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് അന്‍പതോളം പേര്‍

Published

|

Last Updated

എടക്കര: കാട്ടാനപ്പേടിയില്‍ വിറങ്ങലിച്ച് മലയോര മേഖല. സംസ്ഥനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആനകളുടെ ആക്രമണമുള്ള സ്ഥലമാണ് നിലമ്പൂര്‍. അഞ്ച് വര്‍ഷത്തിനിടെ അന്‍പതോളം പേരുടെ ജീവനുകളാണ് കാട്ടാനകളുടെ കൊമ്പില്‍ കോര്‍ക്കപ്പെട്ടത്.
ഇതില്‍ അവസാന ഇരയാണ് അനില്‍. മേഖലയില്‍ ഇത്തരത്തില്‍ നിരവധി പേരാണ് ആനകളുടെ കൈയ്യൂക്കില്‍ പൊലിഞ്ഞത്.
വാണിയംപുഴ കോളനിയിലെ വെള്ളമ്പ, ചീനിക്കുന്ന് ആദിവാസി കോളനിയിലെ ഗിരീഷ്, പൊത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഗാര്‍ഡ് ആയിരുന്ന തിരൂരങ്ങാടി എ ആര്‍ നഗറിലെ വാരിയങ്ങാട്ടില്‍ സുധീര്‍, പാട്ടക്കരിമ്പ് കാരീരം പാടം, പുളിക്കല്‍ ലക്ഷ്മി, മുണ്ടേരി തണ്ടന്‍ക്കല്ലട കോളനിയിലെ ലാലു മജ്ജു ദമ്പതികളുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ്, വഴിക്കടവ് ആനമറിയിലെ തൊണ്ടുകണ്ണി സിദ്ദീഖ്, പുഞ്ചന്‍ കൊല്ലിയിലെ ചാത്തന്‍, വഴിക്കടവ് റെയ്ഞ്ചിലെ കളക്കല്‍ ആദിവാസി കോളനിയിലെ ബിയ്യാത്തു, കരുളായി പടുക്ക സ്റ്റേഷന്‍ പരിധിയില്‍ ജോലിക്കുവന്ന തമിഴ്‌നാട് യുവതി സുശീല, പുഞ്ചന്‍കൊല്ലിയിലെ കൊല്ലന്‍, ചാലിയാര്‍ പ്ലാന്റേഷന്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളി ചോലക്കല്‍ ആമിന, പാലക്കയം കോളനിയിലെ സുനില്‍ മൂത്തേടം, താന്നിപ്പൊട്ടിയിലെ മോഹനന്‍ തുടങ്ങി നിരവധി പേരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടവരില്‍ ചിലര്‍. അളക്കല്‍, പുഞ്ചക്കൊല്ലി, അമ്പുമല, വെറ്റിലക്കൊല്ലി, തണ്ടന്‍ക്കല്ല്, കുമ്പളപ്പാറ, ഇരുട്ടുക്കുത്തി തുടങ്ങിയ കോളനികളിലാണ് കൂടുതലും കാട്ടാനകള്‍ ഇറങ്ങുന്നത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കി കൈമലര്‍ത്തുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Latest