മുഖ്യമന്ത്രിയാകാന്‍ നടന്നയാള്‍ മുഖ്യപ്രതിയായെന്ന് വി എസ്

Posted on: December 18, 2014 11:04 am | Last updated: December 19, 2014 at 12:17 am

vs2തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് പ്രതിയാക്കിയ ധനമന്ത്രി കെ എം മാണിക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരിഹാസം. മുഖ്യമന്ത്രിയാകാന്‍ ഉടുപ്പും തുന്നി നടന്നയാള്‍ക്ക് മുഖ്യപ്രതിയാകേണ്ടി വന്നെന്ന് വി എസ് നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് മാണിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്നും വി എസ് പരിഹസിച്ചു.
മുഖ്യമന്ത്രിയേയും വി എസ് വെറുതെവിട്ടില്ല. ബാര്‍തൊഴിലാളികളുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. കോഴ വാങ്ങിയ മാണിയെ രക്ഷിക്കാനാണിത്. അഴിമതി സര്‍ക്കാരെന്നും കോഴ സര്‍ക്കാരെന്നും പേരുകേട്ട സര്‍ക്കാരിന് ഇപ്പോള്‍ കൊലയാളി സര്‍ക്കാരെന്ന പേരുകൂടിയായെന്നും വി എസ് പറഞ്ഞു. അതേസമയം കെഎസ് ആര്‍ടിസി വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടുത്ത തിങ്കളാഴ്ച യോഗം വിളിച്ചതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.