ശ്രീകാന്തിനും ഗവാസ്‌കറിനും ഗാംഗുലിക്കും വാണിജ്യ താത്പര്യമെന്ന് ബി സി സി ഐ

Posted on: December 18, 2014 12:11 am | Last updated: December 18, 2014 at 12:11 am

ന്യൂഡല്‍ഹി: ഐ പി എല്‍ ടീമുകളുമായി ബന്ധമുള്ള അംഗങ്ങളുടെയും ഒഫീഷ്യലുകളുടെയും പേരുകള്‍ ബി സി സി ഐ സുപ്രീം കോടതിക്ക് നല്‍കി. കെ ശ്രീകാന്ത്, സുനില്‍ ഗവാസ്‌കര്‍, സൗരവ് ഗാംഗുലി, രവി ശാസ്ത്രി, ലാല്‍ ചന്ദ് രജ്പുത്ത്, വെങ്കിടേഷ് പ്രസാദ് എന്നിവര്‍ക്ക് ഐ പി എലുമായി ബന്ധപ്പെട്ട് വാണിജ്യ താത്പര്യങ്ങളുണ്ടെന്ന് ബി സി സി ഐ കോടതിയെ അറിയിച്ചു. ബി സി സി ഐയില്‍ ഇരട്ട പദവി വഹിക്കുന്നവരുടെ പേരുകള്‍ വ്യക്തമാക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ബി സി സി ഐ പട്ടിക കൈമാറിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ പങ്കാളിത്തമുള്ള ശ്രീകാന്ത് എങ്ങനെ ദേശീയ ടീമിന്റെ സെലക്ടറായെന്ന് സുപ്രീം കോടതി ചോദിച്ചു. അംഗങ്ങള്‍ക്ക് വാണിജ്യ ലക്ഷ്യങ്ങളുള്‍പ്പെടെ ഭിന്നതാത്പര്യങ്ങളുണ്ടാകാമെന്ന ബി സി സി ഐ നിയമം കോടതി നടപടികള്‍ക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.