19 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

Posted on: December 18, 2014 12:09 am | Last updated: December 18, 2014 at 12:09 am

മാന്നാര്‍: സുവിശേഷ സംഘത്തെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി 19 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. ബുധനൂര്‍ പടിഞ്ഞാറ് ആലപ്രത്ത് വീട്ടില്‍ മണിയന്‍ പിള്ളയുടെ മകന്‍ മനു(33) ആണ് പിടിയിലായത്.
1995 ലാണ് കേസിനാസ്പദമായ സംഭവം. സുവിശേഷ പ്രവര്‍ത്തനത്തിനായി ബുധനൂരിലെത്തിയ ആറംഗ സംഘത്തെ പത്തോളം ആര്‍ എസ് എസ് സംഘം തടഞ്ഞ് വെക്കുകയും മര്‍ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് സുവിശേഷ സംഘത്തെ ഭീഷണിപ്പെടുത്തി ആര്‍ എസ് എസ് കാര്യാലയത്തില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് 10 ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയവരില്‍ രണ്ട് പേര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതില്‍ അടുത്തനാളില്‍ നാട്ടില്‍ വന്ന മനുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.