കെ വി തോമസ് എം പി യുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി തള്ളി

Posted on: December 18, 2014 12:09 am | Last updated: December 18, 2014 at 12:09 am

കൊച്ചി: പ്രൊഫ. കെ വി തോമസ് എം പി യുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കോടതി ചെലവ് സഹിതം തള്ളി.
ഈ ആവശ്യമുന്നയിച്ച് സി പി ഐ പ്രവര്‍ത്തകനായ എറണാകുളം സ്വദേശി അസീസ് സമര്‍പ്പിച്ച തെരഞ്ഞടുപ്പ് ഹരജിയാണ് ജസ്റ്റിസ് ബി കമാല്‍ പാഷ തള്ളിയത്.കേന്ദ്ര മന്ത്രിയായിരിക്കെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വോട്ട് അഭ്യര്‍ഥിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നും ജന പ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടര്‍മാര്‍ക്ക് കത്തയച്ചതിന് തെളിവില്ലെന്ന് വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി തള്ളിയത്.