Connect with us

National

റഷ്യന്‍ ആണവ അന്തര്‍വാഹിനി നാവിക സേന വാടകക്കെടുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: റഷ്യയുടെ ആണവ അന്തര്‍വാഹിനി ഇന്ത്യന്‍ നാവിക സേനക്ക് വേണ്ടി വാടകക്കെടുക്കുന്നു. ഇത് രണ്ടാമത്തെ ആണവ അന്തര്‍വാഹിനിയാണ് വാടകക്കെടുക്കുന്നത്. 2011ല്‍ റഷ്യയില്‍ നിന്ന് ഐ എന്‍ എസ് ചക്രയെന്ന അന്തര്‍വാഹനി പത്ത് വര്‍ഷത്തേക്ക് വാടകക്കെടുത്തിരുന്നു. 9700 ലക്ഷം ഡോളറാണ് മുങ്ങിക്കപ്പലിന്റെ വാടക. ഇതിനു പുറമേയാണ് പുതിയ അന്തര്‍വാഹനി കൂടി വാടകക്കെടുക്കുന്നത്.
ഇതിനിടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആണവ അന്തര്‍വാഹിനി ഐ എന്‍ എസ് അരിഹന്ത് ചൊവ്വാഴ്ച കടലിലെ പരീക്ഷണ സഞ്ചാരം തുടങ്ങി. പരമ്പരാഗത ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള അനുമതി മാത്രമാണ് കരാറില്‍ വാടക ഉള്‍പ്പെടുത്തിയിട്ടുള്ളത്.