Connect with us

Kozhikode

മര്‍കസ് എക്‌സ്‌പോ: 'പൊളിച്ചെഴുത്ത്' ശ്രദ്ധേയം

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മര്‍കസ് എക്‌സ്‌പോയിലെ “പൊളിച്ചെഴുത്ത്” ശ്രദ്ധേയമാകുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ പൂര്‍വകാല മുസ്‌ലിംകളുടെ സംഭാവനകള്‍ അനാവരണം ചെയ്യുന്ന ഇസ്‌ലാമിക് സയന്‍സ് തിയേറ്ററാണ് ഈ സ്റ്റാളിലെ മുഖ്യ ആകര്‍ഷക ഇനം. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വന്ന ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ അസ്തിവാരം എവിടെ നിന്നായിരുന്നുവെന്നന്വേഷിക്കുന്ന സയന്‍സ് തീയറ്ററില്‍ ഇമാം ഗസ്സാലി, ഇബ്‌നു സീന, തുടങ്ങിയ നിരവധി മുസ്‌ലിം ശാസ്ത്രജ്ഞരുടെയും പണ്ഡിതരുടെയും ശാസ്ത്ര സംഭാവനകളെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്.