പക്ഷിപ്പനി; നിയന്ത്രണങ്ങള്‍ നീക്കി

Posted on: December 17, 2014 6:39 pm | Last updated: December 17, 2014 at 6:39 pm

chickenതിരുവനന്തപുരം; പക്ഷിപ്പനി ബാധ പൂര്‍ണമായും മാറിയ സാഹചര്യത്തില്‍ കോഴി,താറാവ്, ഇവയുടെ മുട്ടകള്‍, വളം എന്നിവ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചതായി മന്ത്രി കെ പി മോഹനന്‍ അറിയിച്ചു. താറാവ് വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.