Connect with us

Palakkad

കൂട്ടക്കടവ് റഗുലേറ്ററിന് 50 കോടി അനുവദിച്ചു

Published

|

Last Updated

കൂറ്റനാട് : തൃത്താലയുടെ വികസനരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനുതുകുന്ന കൂട്ടക്കടവ് റഗുലേറ്റര്‍ പദ്ധതിക്കായി അന്‍പത് കോടി രൂപ അനുവദിക്കപ്പെട്ടതായി വി ടി ബല്‍റാം എം എല്‍ എ അറിയിച്ചു.
നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്കായി 50 കോടി രൂപയുടെ “രണാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആര്‍ ഐ ഡി എഫ് 20 ന്റെ ഭാഗമായി ഈ വര്‍ഷം നബാര്‍ഡ് സംസ്ഥാനത്ത് ചെറുകിട ജലസേചനവകുപ്പിനു ആകെ നല്‍കുന്ന ധനസഹായത്തില്‍ പകുതിയോളം തുകയും ഈ പദ്ധതിക്കായിട്ടാണെന്നത് നേട്ടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നുവെന്നും എം.എല്‍.എ. അറിയിച്ചു. ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവില്‍ ഇങ്ങനെയൊരു റഗുലേറ്റര്‍ വരുന്നത് ഇരു പുഴകളിലേയും ജലസമ്പന്നത വര്‍ധിപ്പിക്കും. തൃത്താല നിയോജകമണ്ഡലത്തിലെ പട്ടിത്തറ, ആനക്കര, പരുതൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് പുറമേ തിരുവേഗപ്പുറ, കുറ്റിപ്പുറം, ഇരുമ്പഴിയം പഞ്ചായത്തുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കൃഷി, കുടിവെള്ളം, ജലസേചനം, ടൂറിസം രംഗങ്ങളിലൊക്കെ വലിയ വികസന സാദ്ധ്യതകളാണു പദ്ധതിയിലൂടെ തുറന്നുകാട്ടുന്നത്.
മുന്‍കാലങ്ങളില്‍ ചെറിയ ഒരു തടയണ എന്ന തരത്തിലാണ് പദ്ധതിയേക്കുറിച്ച് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ അതിനുവേണ്ട പ്രാഥമിക പഠനം പോലും പൂര്‍ത്തീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ശാസ്ത്രീയപഠനം നടത്തിയപ്പോഴാണു തടയണ എത് സാങ്കേതികകാരണങ്ങളാല്‍ അവിടെ പ്രായോഗികമല്ലെന്നും റഗുലേറ്റര്‍ തന്നെ വേണ്ടിവരുമെന്നും തീര്‍ച്ചപ്പെടുത്തിയത്.
എന്നാലിതിനു വേണ്ടിവരുന്ന സാമാന്യം വലിയ തുക ലഭിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും നിരന്തരമായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി അതിനെ മറികടന്നാണിപ്പോള്‍ ആഹ്ലാദകരമായ ഈ തീരുമാനം ഉണ്ടായിരിക്കുത്.
എത്രയും വേഗം ടെണ്ടര്‍ ചെയ്ത് പണികളാരംഭിക്കുമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും വി ടി ബല്‍റാം എം എല്‍ എ അറിയിച്ചു. തുടക്കം മുതല്‍ ഈ പദ്ധതിക്കായി എല്ലാ സഹായവും ചെയ്ത ജലവിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫിനോട് നന്ദി പറയുന്നതായും ബല്‍റാം പറഞ്ഞു.