മറയൂര്‍ ശര്‍ക്കരക്ക് പൊതു ലേലവിപണി; കരിമ്പ്കര്‍ഷകര്‍ സമരം നിര്‍ത്തി

Posted on: December 17, 2014 12:28 am | Last updated: December 16, 2014 at 11:29 pm

തൊടുപുഴ: മറയൂര്‍ ശര്‍ക്കര ഉത്പാദനം പുനരാരംഭിച്ചു. കഴിഞ്ഞ 11 മുതല്‍ പതിനഞ്ചുദിവസത്തേക്ക് കരിമ്പ് വെട്ടുന്നതും ശര്‍ക്കര ഉത്പാദിപ്പിക്കുന്നതും നിര്‍ത്തിവച്ച് സമരരംഗത്തായിരുന്നു കരിമ്പ് കര്‍ഷകര്‍.ശര്‍ക്കരയ്ക്ക് ന്യായവില ആവശ്യപ്പെട്ടും തമിഴ്‌നാട് ശര്‍ക്കരമറയൂര്‍ശര്‍ക്കര എന്നപേരില്‍ വിപണനം നടത്തുന്നതിനുമെതിരെയായിരുന്നു കര്‍ഷകരുടെ സമരം. മറയൂര്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും മറയൂര്‍ ഗ്രാമപ്പഞ്ചായത്തും വിളിച്ചുചേര്‍ത്ത കര്‍ഷകവ്യാപാരിരാഷ്ട്രീയജനപ്രതിനിധികളുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് സമരം നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകര്‍ തയ്യാറായത്.