എക്‌സ്ട്രാടൈമിലേക്ക് എത്തിച്ചത് ഹാന്‍ഡ്‌ബോളോ?

Posted on: December 16, 2014 10:42 pm | Last updated: December 16, 2014 at 10:42 pm

ചെന്നൈ: ആവേശം നിറഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയിന്‍ എഫ്‌സി മത്സരം എക്‌സ്ട്രാടൈമിലേക്ക് എത്തിച്ചത് ഹാന്‍ഡ്‌ബോളാണെന്ന സംശയമുയരുന്നു. ചെന്നൈയിന്‍ താരം ജിജി നേടിയ മൂന്നാം ഗോള്‍ ഹാന്‍ഡ്‌ബോള്‍ ആയിരുന്നുവോ എന്ന സംശയമാണ് ഉയരുന്നത്.

ബെര്‍നാഡ് മെന്‍ഡ് ബോക്‌സിനുള്ളില്‍ നിന്ന് നല്‍കിയ പാസ് ഗോള്‍ ജീജി നെഞ്ചുകൊണ്ട് തടുത്തിട്ട് ഗോള്‍ ആക്കുകയായിരുന്നു. എന്നാല്‍ നെഞ്ചിനൊപ്പം ജീജിയുടെ കൈ ബോളില്‍ തൊട്ടിരുന്നുവോ എന്ന സംശയമാണ് ഉയരുന്നത്. ഗോളടിച്ച സമയത്ത് ടെലിവിഷന്‍ കമന്റേറ്റര്‍മാരും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.എന്നാല്‍ കേരള താരങ്ങള്‍ ആരും ഇക്കാര്യം പരാതിപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുന്നു.

90ാംമിനിറ്റിലാണ് ജീജിയിലൂടെ ചെന്നൈയിന്‍ നിര്‍ണായകമായ മൂന്നാം ഗോള്‍ പിറന്നത്. ഇതോടെ ഗോള്‍ ശരാശരിയില്‍ ചെന്നൈയിന്‍ കേരളത്തിനൊപ്പമെത്തുകയും ചെയ്തു. ഇതോടെയാണ്് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്.