പിഴേയ്‌സണ്‍ രക്ഷകനായി; കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

Posted on: December 16, 2014 8:45 pm | Last updated: December 17, 2014 at 10:42 am

 

KERA28ാം മിനിറ്റ്: കേരള താരം ജയിംസ് മക്ലിസ്റ്റര്‍ രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് കളിയില്‍ നിന്ന് പുറത്ത്
42ാം മിനിറ്റ്: മൈക്കല്‍ സില്‍വസ്റ്റ ചെന്നൈയിക്കായി ആദ്യ ഗോള്‍ നേടി
48ാം മിനിറ്റ്: മാര്‍ക്കോ മറ്റരാസി പെനാല്‍റ്റി പാഴാക്കി
77ാം മിനിറ്റ്: കേരളത്തിന്റെ വലയിലേക്ക് സന്തോഷ് ജിങ്കന്റെ സെല്‍ഫ് ഗോള്‍
90ാം മിനിറ്റ് : ചെന്നൈക്കായി ജെജെയുടെ മൂന്നാം ഗോള്‍
103ാം മിനിറ്റ്: രണ്ട് മഞ്ഞകാര്‍ഡ് കണ്ടതിന് മറ്റരാസിക്കയും കളിയില്‍ നിന്നും പുറത്ത്
116ാം മിനുട്ട്; കേരളത്തിന് സ്റ്റീഫണ്‍ പിഴേയ്‌സന്റെ രക്ഷാ ഗോള്‍

 

ചെന്നൈ: മൂന്നരക്കോടി മലയാളികളുടെ പ്രാര്‍ത്ഥന വിഫലമായില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയ്ന്‍ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ പ്രവേശനം നേടി. വാശിയേറിയ 120 മിനിറ്റ് പോരാട്ടത്തിന് ഒടുവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്താണ് സച്ചിന്റെ ടീം ഫൈനല്‍ ഉറപ്പാക്കിയത്. കൊച്ചിയില്‍ നേടിയ മൂന്ന് ഗോള്‍ വിജയം കൈവിട്ട് പോകും എന്ന അനിശ്ചിതത്തിന് ഒടുവില്‍ സ്റ്റീഫണ്‍ പിഴേഴ്‌സണാണ് കേരളത്തിന്റെ രക്ഷാ ഗോള്‍ നേടിയത്.
രണ്ടാംപാദ സെമിയിലെ എക്‌സ്ട്രാ ടൈമില്‍ ചെന്നൈയിന്റെ വല കുലുക്കിയ പീയേഴസന്റെ ആ മിന്നും ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് തുണയായത്. ഇരുപാദത്തിലുമായി 4-3 ന്റെ ലീഡ് ഉയര്‍ത്തി ബ്ലാസ്‌റ്റേഴ്‌സ് ചരിത്രം കുറിച്ചു. കലാശപ്പോരിന് ആദ്യ ടിക്കറ്റ് ലഭിച്ച ടീമുമായി ബ്ലാസ്‌റ്റേഴ്‌സ്. തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടായിരുന്നു കേരളം മത്സരം തുടങ്ങിയത്. കേരള താരം ജയിംസ് മക്ലിസ്റ്റര്‍ രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് കളിയില്‍ നിന്ന് പുറത്തായതാണ് കേരളത്തിന് വിനയായത്.
രണ്ടാം പാദ സെമിയില്‍ അത്യന്തം നാടകീയമായ മത്സരത്തില്‍ നിശ്ചിത സമയത്ത് മൂന്ന് ഗോളുകള്‍ നേടിയാണ് ചെന്നൈ മത്സരം അധികസമയത്തേക്ക് നീട്ടിയത്. ചെന്നൈക്കായി മൈക്കല്‍ സില്‍വസ്റ്റ അദ്യ ഗോള്‍ നേടിയപ്പോള്‍ 76 മിനിറ്റില്‍ കേരളത്തിന്റെ സന്തോഷ് ജിങ്കന്റെ സെല്‍ഫ് ഗോളാണ് ചെന്നൈക്ക് രണ്ടാം ഗോള്‍ നേടി കൊടുത്തത്. മറ്റൊരാസിയുടെ ഫ്രീകിക്കില്‍ മിഖായേലാണ് ചൈന്നൈയ്ക്കായ് ഗോള്‍ നേടിയത്.
ജെജെയാണ് ചെന്നൈക്കായി മൂന്നാം ഗോള്‍ നേടിയത്. 42ാം മിനിറ്റിലും 77ാം മിനിറ്റിലും 90ാം മിനിറ്റിലുമാണ് ചെന്നൈ കേരളത്തിനെതിരെ ഗോള്‍ നേടിയത്.

നേരത്തെ കളിയുടെ 28ാം മിനിറ്റില്‍ കേരള താരം ജയിംസ് മക്ലിസ്റ്റര്‍ രണ്ട് മഞ്ഞ കാര്‍ഡ് കണ്ട് കളിയില്‍ നിന്ന് പുറത്തായിരുന്നു.ഇതിനിടെ കേരളത്തിന്റെ ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദി പരിക്കേറ്റതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നതും കേരളത്തിന് തിരിച്ചടിയായി.മത്സരം ആരംഭിച്ച് മുപ്പത് മിനിട്ട് പൂര്‍ത്തിയാകും മുന്‍പെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ജെയിംസ് മക്ലിസ്റ്ററിന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്ത് പോയി. മത്സരത്തിന്റെ 27ാം മിനിട്ടിലാണ് രണ്ടാം മഞ്ഞക്കാര്‍ഡ് മക്ലിസ്റ്ററിന് റഫറി മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്‍കിയത്.തൊണ്ണൂറാം മിനിറ്റില്‍ ജെജെ വല കുലുക്കിയതോടെ മത്സരം തുല്ല്യ നിലയിലായി. എക്‌സ്ട്രാ ടൈമിലും ചെന്നൈനിനു തന്നെയായിരുന്നു മുന്‍തൂക്കമെങ്കിലും കോളിന്‍ ഫാല്‍വിയെ ഫൗള്‍ ചെയ്തതിന് മറ്റരാസി ചുവപ്പ് കണ്ട് പുറത്തായതോടെ കേരളത്തിന് ആശ്വാസമായി. മുഴുവന്‍ സമയവും കഠിനമായി അധ്വാനിച്ച പിയേഴ്‌സണ്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് ചെന്നൈയിന്‍ പ്രതിരോധത്തെ പിളര്‍ത്തി തൊടുത്ത ഷോട്ടിന് മുന്നില്‍ ചെന്നൈയിന്‍ ഗോളി നിസ്സഹായനായിരുന്നു.

ഗോളടിക്കാന്‍ മറന്ന മുന്നേറ്റനിരയെന്ന വിമര്‍ശകരുടെ വായടിപ്പിക്കുന്ന പ്രകടനമായിരുന്നു ആദ്യപാദ സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റേത്. ലീഗിലെ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മാത്രം നേടിയ ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെ ആദ്യപാദത്തില്‍ ഒന്നാം നമ്പര്‍ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു. ലീഗിലെ 14 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മാത്രം നേടിയ ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെ ആദ്യപാദത്തില്‍ ഒന്നാം നമ്പര്‍ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു. പ്രതിരോധനിരയുടെയും മധ്യനിരയുടെയും സ്‌െ്രെടക്കര്‍മാരുടെയും മിന്നും പ്രകടനമായിരുന്നു കൊച്ചിയില്‍ 30ത്തിന് കേരളത്തിന് ജയം സമ്മാനിച്ചത്.