യൂടിലിറ്റി താരിഫ് വര്‍ധന ജനുവരി ഒന്നു മുതല്‍

Posted on: December 16, 2014 8:00 pm | Last updated: December 16, 2014 at 8:35 pm

അബുദാബി: പാര്‍പ്പിട മേഖലയില്‍ ജലം-വൈദ്യുതി വിഭാഗങ്ങളില്‍ പരിഷ്‌കരിച്ച യൂടിലിറ്റി താരിഫ് ജനുവരി ഒന്നു മുതല്‍ അബുദാബിയില്‍ നിലവില്‍ വരും.
കുറഞ്ഞ ഉപഭോക്താവ് എന്നും കൂടിയ ഉപഭോക്താവ് എന്നും തരംതിരിച്ച് ചുകപ്പ്, പച്ച എന്നീ ഗണത്തിലുള്‍പ്പെടുത്തിയാണ് പുതിയ താരിഫ് പ്രാബല്യത്തില്‍ വരുന്നത്.
700 ലിറ്റര്‍ മുതല്‍ 5,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ഉപഭോക്താവാണ് പച്ച വിഭാഗത്തില്‍ ഉള്‍പെടുക. ഇവര്‍ ആയിരം ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിച്ചാല്‍ ലിറ്ററിന് 5.95 ദിര്‍ഹം നല്‍കണം. നിലവില്‍ ഇവര്‍ 2.2 ദിര്‍ഹമാണ് നല്‍കിവരുന്നത്. പുതിയ താരിഫ് 170 ശതമാനം വരെ വര്‍ധനവുണ്ടാകും.
ചുവന്ന വിഭാഗത്തില്‍പെടുന്ന ഉപഭോക്താവും കൂടുതല്‍ വെള്ളമുപയോഗിച്ചാല്‍ ഉയര്‍ന്ന നിരക്ക നല്‍കേണ്ടിവരും. വെള്ളത്തിന്റെ ഉപയോഗം ക്രമീകരിച്ചാല്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരില്ലെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.