മാണിക്കെതിരെ പുതിയ അഴിമതി ആരോപണം

Posted on: December 16, 2014 2:10 pm | Last updated: December 17, 2014 at 12:25 am

KM-Mani-keralaതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബജറ്റിന്റെ മറവില്‍ മാണി 27.43 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. വി ശിവന്‍ കുട്ടി എംഎല്‍എയാണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ക്വാറി-ക്രഷര്‍ യൂണിറ്റുകളില്‍ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റി. പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും കോഴ വാങ്ങി. വിവിധ മേഖലകളില്‍ നിന്ന് നികുതി കുറയ്ക്കുന്നതിന് വേണ്ടിയാണ് പണം കൈപ്പറ്റിയതെന്നും ശിവന്‍കുട്ടി ആരോപിച്ചു.

ടോം ജോസ് ഐഎസിനെതിരെയും ശിവന്‍കുട്ടി രേഖാമൂലം ആരോപണം ഉന്നയിച്ചു. സൂരജ് മാത്രമല്ല ടോം ജോസും അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനകത്തും പുറത്തും അദ്ദേഹം ഭൂമി വാങ്ങിക്കൂട്ടിയെന്നും ശിവന്‍കുട്ടി ആരോപിച്ചു.