വിവാദ പ്രസ്താവനകള്‍ നിര്‍ത്താന്‍ ബിജെപി നേതാക്കളോട് പ്രധാനമന്ത്രി

Posted on: December 16, 2014 12:40 pm | Last updated: December 17, 2014 at 12:25 am

MODIന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ നിര്‍ത്താന്‍ ബിജെപി നേതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നേതാക്കളുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ നിര്‍ദേശം. നേതാക്കളുടെ പ്രസ്താവനകളിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചു.
പ്രസ്താവനകളിലൂടെ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് മോദി നേതാക്കളോട് ആവശ്യപ്പെട്ടു. സുഷമാ സ്വരാജ്, സാക്ഷി മഹാരാജന്‍, ആദിത്യനാഥ്, സാധ്വി നിരഞ്ജന്‍ ജ്യോതി തുടങ്ങി നിരവധി നേതാക്കള്‍ വിവാദ പ്രസ്താവനകളിലൂടെ രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. ഇതിനെല്ലാം പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവനകള്‍ പാര്‍ലമെന്റ് സ്തംഭനത്തിലേക്കും നയിച്ചു. ഇതോടെയാണ് പ്രധാനമന്ത്രി തന്നെ നതാക്കള്‍ക്ക് ലക്ഷമണ രേഖ വരച്ചത്.

ALSO READ  ഇത് രാഷ്ട്രത്തിന്റെ ഡിസ്‌ലൈക്കുകള്‍