സ്വര്‍ണമെഡല്‍ ജേതാവിന് മാതൃവിദ്യാലയത്തിന്റെ ആദരം

Posted on: December 16, 2014 12:27 pm | Last updated: December 16, 2014 at 12:27 pm

കൂറ്റനാട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 80 മീറ്ററ് ഹര്‍ഡില്‍സില്‍ സ്വര്‍ണമെഡല്‍ നേടിയ ഷിബിന്‍ കെ പിക്ക് മാതൃവിദ്യാലയമായ കുമ്പിടി ജി ടി ജെ ബി സ്‌കൂളിന്റെ ആദരം.
കുമ്പിടി സ്‌കൂളില്‍ ഒന്നുമുതല്‍ അഞ്ചു വരെ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കി മാതിരപ്പിള്ളി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഏട്ടാം ക്ലാസില്‍ പഠിക്കുന്ന ഷിബിനെ സ്‌കൂള്‍ അസംബ്ലിയില്‍ അധ്യാപകരും പി ടി എ യും ചേര്‍ന്ന് ആദരിച്ചു.
സ്‌കൂളിന്റെ ഉപഹാരം പ്രധാനധ്യാപിക ബി വിമല കുമാരി നല്‍കി. പി ടി എ പ്രസിഡന്റ് എം കെ പ്രദീപ് പൊന്നാട ചാര്‍ത്തി ആദരിച്ചു.
ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി ടി രവീന്ദ്ര നാഥന്‍, പി ടി എ വൈസ് പ്രസിഡന്റ് കെ.ബി ബാബു, കെ വി ഹരി ഗോവിന്ദ്, എസ് ആര്‍ ശോഭ, വി കെ സുനിതപ്രസംഗിച്ചു.
ജനുവരിയില്‍ റാഞ്ചിയില്‍ വെച്ചു നടക്കുന്ന ദേശീയ കായിക മേളയില്‍ ഷിബിന്‍ പങ്കെടുക്കും.