Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ്: യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍കോളജ് ആരംഭിക്കുന്നതിലെ കാല താമസം ഒഴിവാക്കണമെന്നും അടിയന്തിരമായി കോളജ് ആരംഭിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.

കലക്ടറേറ്റ് മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ എ മുജീബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ കെ റഫീഖ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, റസാഖ് കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറി ടി ഹംസ, പി ഇസ്മാഈല്‍, സലീം മേമന, ഗഫൂര്‍കാട്ടി, ഹാരിസ് പടിഞ്ഞാറത്തറ, അഡ്വ.എം സി എം ജമാല്‍, നിയോജകമണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കെ എം ഫൈസല്‍, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, കെ കെ മുഹമ്മദലി, നാസര്‍ പൊഴുതന, എം എസ് നേതാക്കളായ സി എച്ച് ഫസല്‍, എം വി നവാസ്, ഹഫീസലി തരിയോട്, സുഹൈല്‍ പി കെ, മുനീര്‍ വടകര, എ.പി. ഷമീദ്, റസാഖ് അണക്കായ്, അബ്ദുല്‍ഖാദര്‍ മടക്കിമല തുടങ്ങിയവര്‍ സംസാരിച്ചു. സി ഹാരിസ്, ഷബീറലി തരിയോട്, നൂരിഷ ചേനോത്ത്, റഹീം മുട്ടില്‍, അസീസ് അമ്പിലേരി, സി കെ സലീം, സി ടി ഉനൈസ്, റഹനീഫ് മേപ്പാടി, ഷാജി വൈത്തിരി, അന്‍വര്‍ പൊഴുതന, ഗഫൂര്‍ കോട്ടത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ബാസ് പുന്നോളി സ്വാഗതവും കേയംതൊടി മുജീബ് നന്ദിയും പറഞ്ഞു.

Latest