മദ്യനയം അട്ടിമറിക്കുന്നത് ബാറുടമകള്‍ക്ക് വേണ്ടിയെന്ന് മാത്യു ടി തോമസ്

Posted on: December 16, 2014 11:05 am | Last updated: December 17, 2014 at 12:25 am

niyamasabha_3_3തിരുവനന്തപുരം: ബാറുടമകള്‍കക് വേണ്ടിയാണ് മദ്യനയം മാറ്റുന്നതെന്ന് ജനതാദള്‍ (എസ്) നേതാവ് മാത്യു ടി തോമസ്. അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ മാണിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് സംശയാസ്പദമാണ്. എഫ്‌ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെ എം മാണിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയും സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം കേസ് അട്ടിമറി്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മാത്യു ടി തോമസ് പറഞ്ഞു. ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച സബ്മിഷനിലാണ് ആരോപണം ഉന്നയിച്ചത്.
എന്നാല്‍ താന്‍ നിയമമന്ത്രിയാണെന്നും അഡീഷനല്‍ എജിയെ കാണുന്നതില്‍ തെറ്റില്ലെന്നും മാണി മറുപടി പറഞ്ഞു. മാണിയെ കാണുന്നത് പാപമല്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. മാത്യു ടി തോമസിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകകളില്‍ നിന്ന് നീക്കണമെന്ന മാണിയുടെ ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ അംഗീകരിച്ചു.

ALSO READ  പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ കടന്നാക്രമണം; ഒപ്പം ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മുഖ്യമന്ത്രിയുടെ മറുപടിയും