Connect with us

Kerala

മുന്നണി മാണിക്കൊപ്പം; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഗണേഷിന് വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ധനമന്ത്രി കെ എം മാണിക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച യു ഡി എഫ് യോഗം മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെ യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും താത്കാലികമായി ഒഴിവാക്കാനും തീരുമാനിച്ചു. വിവാദത്തില്‍ മാണിക്കൊപ്പം ശക്തമായി നില്‍ക്കാനും പൂര്‍ണ പിന്തുണ നല്‍കാനുമാണ് യോഗം തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ്-ബിയുടെ എതിര്‍പ്പ് മറികടന്നാണ് ഈ തീരുമാനം. ഗണേഷ് മുന്നണി മര്യാദ പാലിച്ചില്ലെന്ന ആര്‍ ബാലകൃഷ്ണ പിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഗണേഷിനെതിരെ എന്ത് നടപടി േവണമെന്നതില്‍ അവസാന തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെച്ച ഈ നിര്‍ദേശത്തെ മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു. അതിനാലാണ് താത്കാലികമായി യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍നിന്നും ഗണേഷിനെ ഒഴിവാക്കുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കണ്‍വീനര്‍ പി പി തങ്കച്ചനും അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നിലപാടിനെ യോഗം അഭിനന്ദിച്ചു.
മാണിയുടെ വിഷയത്തില്‍ മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്. ആരും ഇക്കാര്യത്തില്‍ എതിരഭിപ്രായം പറഞ്ഞിട്ടില്ല.
എന്നാല്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനകള്‍ക്ക് താനല്ല ഉത്തരവാദി. പ്രശ്‌നങ്ങള്‍ മുഴുവര്‍ ഇപ്പോള്‍ ഇടതു മുന്നണിയിലാണ്. അവിടെ സി പി എമ്മും സി പി ഐയും തമ്മിലടിക്കുകയാണ്.
ആക്ഷേപം കേള്‍ക്കേണ്ടിവന്ന മുസ്‌ലിം ലീഗിന് പരാതി ഇല്ലാത്ത സാഹചര്യത്തില്‍ ഗണേഷിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് കേരള കോണ്‍ഗ്രസ് ബിയെ പ്രതിനിധീകരിച്ച് സംസാരിച്ച വേണുഗോപാലന്‍ നായര്‍ അഭ്യര്‍ഥിച്ചു. കടുത്ത നടപടിയുണ്ടായാല്‍ ഗണേഷിന് പിന്തുണ നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകും. മാത്രമല്ല, ഗണേഷ് കുടുതല്‍ ആരോപണങ്ങളുമായി രംഗത്തുവരുന്നത് തടയാനും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest