ജപ്പാനില്‍ ഷിന്‍സോ ആബേക്ക് ഉജ്ജ്വല ജയം

Posted on: December 15, 2014 10:13 pm | Last updated: December 16, 2014 at 11:17 am
SHARE

shinzo abeടോക്യോ: ജപ്പാനിലെ പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തി. വോട്ടെണ്ണല്‍ ഭൂരിഭാഗവും പൂര്‍ത്തിയായപ്പോള്‍ എല്‍ ഡി പി നേതൃത്വം നല്‍കുന്ന സഖ്യം 325 സീറ്റുകള്‍ നേടിയിട്ടുണ്ട്. എല്‍ ഡി പി 290 സീറ്റും സഖ്യ കക്ഷിയായ കൊമീറ്റോ പാര്‍ട്ടി 35 സീറ്റുമാണ് നേടിയത്. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജപ്പാന് 73 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.