ഇസില്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് 60 ശതമാനവും അമുസ്‌ലിംകള്‍

Posted on: December 15, 2014 7:53 pm | Last updated: December 16, 2014 at 12:26 am

mehdiന്യൂഡല്‍ഹി: ബെംഗളൂരുവില്‍ അറസ്റ്റിലായ മെഹ്ദി മസ്‌റൂര്‍ നിയന്ത്രിച്ചിരുന്ന ഇസില്‍ ട്വിറ്റര്‍ അക്കൗണ്ടിന്റെ ഫോളോവേഴ്‌സില്‍ 60 ശതമാനവും അമുസ്‌ലിംകള്‍. മുസ്‌ലിം ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ കൂടുതലും ബ്രിട്ടനില്‍ നിന്നുള്ള ആളുകളാണ്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആണ് പാര്‍ലമെന്റില്‍ ഇക്കാര്യമറിയിച്ചത്.

ഇസില്‍ സന്ദേശങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുക മാത്രമായിരുന്നു തന്റെ ജോലിയെന്ന് മെഹ്ദി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാല്‍ താന്‍ ആരേയും സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് മെഹ്ദി പറഞ്ഞു.