Gulf
'മത തീവ്രവാദങ്ങള്‍ക്കെതിരെ നടപടി വേണം'
അബുദാബി: മത തീവ്രവാദങ്ങള്‍ക്കെതിരെ അബുദാബിയില്‍ ലോക മതനേതാക്കളുടെ സമ്മേളനം സമാപിച്ചു.
തീവ്രവാദ സമീപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. മുസ്‌ലിം സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുക ലക്ഷ്യംവെച്ചുള്ള ഫോറം ഫോര്‍ പ്രമോട്ടിംഗ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസാണ് സമ്മേളനം നടത്തിയത്.
90 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. ഫോറം പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിന്‍ ബയ്യാഗ്, അബൂജയിലെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോണ്‍ ഒനൈകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
---- facebook comment plugin here -----


