ഇരു വൃക്കകളും തകരാറിലായ മദ്‌റസാ അധ്യാപകന്‍ ചികിത്സാ സഹായം തേടുന്നു

Posted on: December 15, 2014 11:00 am | Last updated: December 15, 2014 at 11:00 am

കാവനൂര്‍: ഇരു വൃക്കകളും തകരാറിലായ മദ്‌റസാ അധ്യാപകന്‍ ചികിത്സാ സഹായം തേടുന്നു. കാവനൂര്‍ എലിയാപറമ്പില്‍ പനോളി അബ്ദുല്‍ റഷീദ് ലത്തീഫിയാണ് ഇരു വൃക്കകളും തകരാറിലായതിനാല്‍ കരുണയുള്ളവരുടെ കനിവ് കാത്ത് കഴിയുന്നത്.
ഇളയൂര്‍ ചോല സുന്നീ മദ്‌റസയിലെ അധ്യാപകനായ ഇദ്ദേഹം ഉപ്പയും ഉമ്മയും ഭാര്യയും മകളും രോഗിയായ സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ വൃക്ക മാറ്റി വെക്കുകയല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ വേറെ മാര്‍ഗമില്ല. ഇപ്പോള്‍ ആഴചയില്‍ നാല് തവണ ഡയാലിസിസിന് വിധേയമായാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇരുപത് ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ചികിത്സാ ധന സഹായത്തിനായി സി കെ മുഹമ്മദ് ചെയര്‍മാനും ഹനീഫ പറശ്ശേരി കണ്‍വീനറായും കരിപ്പാളി ശറഫുദ്ദീന്‍ ട്രഷററായും നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അ /ര ചീ: 10770100220413. കഎടഇ എഉഞഘ 0001077 എന്ന നമ്പറില്‍ ഫെഡറല്‍ ബേങ്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9633108987.