ഓപ്പറേഷന്‍ കുബേര പോലീസുകാര്‍ ചോര്‍ത്തുന്നുവെന്ന് മാവോയിസ്റ്റുകള്‍

Posted on: December 14, 2014 7:53 pm | Last updated: December 15, 2014 at 12:27 am

thandar boltകല്‍പറ്റ: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പോലീസുകാരന്‍ ബ്ലേഡ് മാഫിയക്ക് ചോര്‍ത്തിക്കൊടുക്കുന്നതിന്റെ ഫോണ്‍ സംഭാഷണവുമായി മാവോയിസ്റ്റ് ലഘുലേഖ. വെള്ളിമുണ്ട സ്‌റ്റേഷനിലെ പോലീസുകാരനും ഒരു ബ്ലേഡ് പലിശക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് മാവോയിസ്റ്റുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജനകീയ ഗറില്ലാ സേന കബനീ ദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീയിലാണ് വിശദാംശങ്ങളുള്ളത്.

ബ്ലേഡ് മാഫിയ സജീവമാണെന്നും ഇവര്‍ക്കെതിരെ യോജിച്ച് പൊരാടണമെന്നും ലഘുലേഖ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ പോലീസിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ആര്‍ക്കും ചോര്‍ത്താനാവില്ലെന്നും മാവോയിസ്റ്റുകള്‍ തെറ്റിധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.